dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കട്ടപ്പന പബ്ലിക് ലൈബ്രറിയുടെയും കാസ്ക് കട്ടപ്പനയുടെയും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായത് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത് സെന്റ് ജോർജ് സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യു പറപ്പള്ളിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ കട്ടപ്പന ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി നഗരസഭാ കൗൺസിലർ സോണിയ ജൈബി ഫുട്ബോൾ അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറിജോസ് പുളിക്കൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി കുന്നേൽ ഉല്ലാസ് തുണ്ടത്തിൽ, ജോസ് മാക്കിയിൽ, സജി ഇലവുങ്കൽ , റ്റി ബി ശശി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു ഫോണിനും ലഹരിക്കും അടിമപ്പെടാതെ കായികക്ഷമതിയിൽ വളർന്നു വരുവാൻ പുതു തലമുറയ്ക്ക് കഴിയണമെന്ന് ആശയമാണ് കോച്ചിംഗ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്ഏപ്രിൽ മെയ് മാസങ്ങളിൽ രാവിലെയും വൈകിട്ടുമായാണ് പരിശീലനം നൽകുന്നത് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ ,9446109171, 9645841218, 9447220058

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button