കല്ലാര്‍- പരുന്തുംപാറ -ഗ്രാൻബി റോഡ് പുനര്‍നിര്‍മ്മാണം ആരംഭിച്ചു

പീരുമേട്: വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെ കിടന്ന എല്ലാ പരുന്തുംപാറ ഗ്രാൻബി റോഡിന്റെ നിർമ്മാണം പുനരാരംഭിച്ചു 2022- 23 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചത് പ്രകാരം നടപടികള്‍ പൂർത്തിയാക്കയെങ്കിലും റോഡിന്റെ നിർമാണം ആരംഭിപ്പോള്‍എസ്റ്റേറ്റ് ഉടമകള്‍ തർക്കം ഉന്നയിച്ചതിനെ തുടർന്ന് പണികള്‍ ആരംഭിക്കാൻ കാലതാമസം നേരിടുകയായിരുന്നു.എസ്റ്റേറ്റ് ഉടമകളുമായി ചർച്ച ചെയ്തു അവകാശ വാദം പരിഹരിച്ച് റോഡ് നിർമ്മാണം ആരംഭിച്ചു. രണ്ടര കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയാകുന്നതോടെ സത്രത്തില്‍ നിന്നും അയ്യപ്പ ഭക്തന്മാർക്കും വിനോദസഞ്ചാരികള്‍ക്കും എളുപ്പത്തില്‍ പരുന്തുംപാറ വഴി കൊട്ടാരക്കര ഡിണ്ടിക്കല്‍ ദേശീയപാത 183 ല്‍ കല്ലാർ കവലയില്‍ എത്തിച്ചേരാൻ കഴിയും. ഇത്കൂടാതെ ശബരിമല ,അരണക്കല്‍ ഹില്ലാഷ് ,ഗ്രാമ്ബി എന്നീ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും താലൂക്ക് ഓഫീസുകളിലേക്കും ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന റോഡായി ഇത് മാറുമെന്ന് വാഴൂർ സോമൻ എംഎല്‍എ അറിയിച്ചു. 2025 മേയ് മാസത്തിനുള്ളില്‍ നിർമ്മാണം പൂർത്തീയാക്കാനുള്ളശ്രമത്തിലാണെന്നും എം.എല്‍.എ അറിയിച്ചു.