കഫ് സിറപ്പുകൾ കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു: ഡെക്സ്ട്രോമെത്തോർഫാൻ അടങ്ങിയ കഫ് സിറപ്പുകളുടെ വിൽപ്പന നിരോധിച്ച് രാജസ്ഥാൻ സർക്കാർ

കഫ് സിറപ്പുകൾ കഴിച്ച് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ നടപടിയുമായി രാജസ്ഥാൻ സർക്കാർ. രാജസ്ഥാൻ സർക്കാർ ഡെക്സ്ട്രോമെത്തോർഫാൻ അടങ്ങിയ കഫ് സിറപ്പുകളുടെ വിൽപ്പന നിരോധിച്ചു. കെയ്സൺസ് ഫാർമ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെയും വിതരണത്തിനും നിരോധനംഡ്രഗ് കൺട്രോളർ II രാജാറാം ശർമ്മയെ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നിർദ്ദേശിച്ചു. കുട്ടികൾക്കും ഗർഭിണികൾക്കും ദോഷകരമായേക്കാവുന്ന മരുന്നുകളിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താനും നിർദ്ദേശം. സിഒപിഡി അടക്കമുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നിയന്ത്രിക്കുമെന്നും നിർദേശം നൽകി.അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം കഴിച്ചാൽ മതി.മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പരിശോധനയിൽ കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.



