കമ്പംമെട്ട് മൂങ്കിപ്പള്ളത്ത് കഞ്ചാവുമായി ഇരട്ട സഹോദരങ്ങൾ പിടിയിൽ.

750 ഗ്രാം കഞ്ചാവുമായി കമ്പംമെട്ട് മൂങ്കിപ്പള്ളം, കുട്ടന്തറപ്പേൽ വീട്ടിൽ സജോ തോമസ് (30), അണക്കര കൊച്ചറ,കുട്ടന്തറപ്പേൽ വീട്ടിൽ, സിജോ തോമസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉണക്ക ഗഞ്ചാവ് സജോ തോമസ് താമസിച്ചുവരുന്ന വീടിന്റെ കിടപ്പുമുറിയിൽ ബാഗിനുള്ളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. കമ്പംമെട്ട് പോലീസ് സബ് ഇൻസ്‌പെക്ടർ ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ പി ബിന്ദു, സിവിൽ പോലീസ് ഓഫിസർമാരായ റിയാസ്, ബിബിൻ ദിവകാരൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണ്.ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.