*കരക്കൃഷി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് വിതരണം മുടങ്ങിയിട്ട് വര്‍ഷങ്ങള്‍*

ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാലിച്ച കരക്കൃഷി നശിച്ച കര്‍ഷകരുടെ ആശയറ്റു. പ്രകൃതിക്ഷോഭത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ട കര്‍ഷകരുടെ ദുരിതാശ്വാസ വിതരണം ഒന്നരയാണ്ട് പിന്നിട്ടിട്ടു ചുവപ്പ് നാടയില്‍.
വിള ഇന്‍ഷുറന്‍സ് പരിരക്ഷ വിതരണവും മുടങ്ങിയ അവസ്‌ഥയില്‍. 2023 ഓഗസ്‌റ്റ് മാസത്തിലെ പ്രകൃതിക്ഷോഭത്തിലാണ് കുട്ടനാട്ടിലെ നൂറുകണക്കിന് കരകര്‍ഷകരുടെ കരക്കൃഷി അപ്പാടെ നശിച്ചത്. ഓണ വിപണി ലക്ഷ്യംവെച്ച് കൃഷിചെയ്‌ത ഏത്തവാഴ, മരച്ചീനി, പച്ചക്കറിക്കൃഷിയാണ് ശക്‌തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നടിഞ്ഞത്. കുലച്ച വാഴകള്‍ക്ക് 300 രൂപയും കുലയ്‌ക്കാത്ത വാഴകള്‍ക്ക് 100 രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിത നഷ്‌ടപരിഹാരം. കൃഷി നാശത്തിന്റെ ചിത്രങ്ങള്‍ എയിംസ് പോര്‍ട്ടലില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യാശയോടെ കര്‍ഷകര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തു. വിളനാശം സംഭവിച്ച് ഒന്നരയാണ്ട് എത്തിയിട്ടും നഷ്‌ടപരിഹാര തുക മാത്രം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഒരു നേന്ത്രവാഴ പാകപ്പെടുത്തി എടുക്കുമ്ബോഴേക്ക് കര്‍ഷകന് 500 രൂപയോളം ചിലവഴിക്കേണ്ടി വന്നിരുന്നു. വിത്ത്, വളം, താങ്ങുകാലുകള്‍, തൊഴില്‍ക്കൂലി എന്നിവ നല്‍കിയാണ് വാഴക്കൃഷി ചെയ്യുന്നത്. സ്വന്തമായി സ്‌ഥലമില്ലാത്ത കര്‍ഷകര്‍ പാട്ടത്തിന് സ്‌ഥലം എടുത്താണ് കൃഷി ആരംഭിച്ചത്. പ്രകൃതിക്ഷോഭത്തില്‍ സര്‍വ്വതും നശിച്ച കര്‍ഷകര്‍ക്ക് ഏകാശ്വസമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ വിതരണം. പ്രഖ്യാപനം കഴിഞ്ഞ് ഒന്നരയാണ്ട് എത്തിയിട്ടും കര്‍ഷകന്റെ അക്കൗണ്ടില്‍ ദുരിതാശ്വസ നിധി മാത്രം എത്തിയില്ല. എടത്വാ, തകഴി, തലവടി, മുട്ടാര്‍, വീയപുരം, ചമ്ബക്കുളം, വെളിയനാട് തുടങ്ങി കുട്ടനാട്ടിലെ ഒട്ടേറെ പഞ്ചായത്തിലുള്ള കര്‍കൃഷി കര്‍ഷകര്‍ക്കാണ് പ്രകൃതിക്ഷോഭ സഹായവിതരണം ലഭിക്കാനുള്ളത്. 2024 ലെ വിള ഇന്‍ഷുറന്‍സ് വിതരണവും മുടങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ സീസണില്‍ കരക്കൃഷി മാത്രമല്ല നെല്‍കൃഷിയും വെള്ളപ്പൊക്കത്തില്‍ നശിച്ചിരുന്നു. ഒട്ടുമിക്ക കര്‍ഷകരും വിളകള്‍ക്ക് ഇന്‍ഷ്യുവര്‍ ചെയ്‌തവരാണ്. പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ച എല്ലാ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും കര്‍ഷകര്‍ക്ക് തുക ലഭ്യമായിട്ടില്ല. പ്രകൃതിക്ഷോഭത്തില്‍ കൃഷിനശിച്ച കര്‍ഷകര്‍ കടക്കെണിയിലായതോടെ ഇക്കുറി കൃഷിയുടെ വ്യാപ്‌തി കുട്ടനാട്ടില്‍ കുറഞ്ഞിട്ടുണ്ട്. കാലാവസ്‌ഥ കനിഞ്ഞില്ലെങ്കില്‍ വീണ്ടും കടക്കെണിയിലാകുമെന്ന ആശങ്കയാണ് കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്നോട്ട് നയിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് കൃഷി ഒരുക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച സര്‍ക്കാരാണ് പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കര്‍ഷകരെ തിരിഞ്ഞു നോക്കാത്ത നിലയില്‍ എത്തിയത് പഴം, പച്ചക്കറികള്‍ക്ക് കഴിഞ്ഞ ഓണ സീസണ്‍ മുതല്‍ വിലക്കയറ്റം നേരിട്ടതില്‍ പ്രധാന പ്രശ്‌നം പ്രാദേശിക കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍തിരിഞ്ഞതാണ്. മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ദുരിതാശ്വാസ വിതരണവും ഇന്‍ഷ്യുറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയില്ലെങ്കില്‍ കരകൃഷി പൂര്‍ണമായി നിലയ്‌ക്കാന്‍ സാധ്യതയുണ്ടെന്നാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ പറയുന്നത്.