കഴകനിയമനം പാരമ്പര്യാവകാശമെന്ന് പരിഗണിക്കാതെ ഹൈക്കോടതി; ‘അനുരാഗിന്റെ നിയമനവുമായി മുന്നോട്ടുപോകാം’

കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. നിയമനം നടപ്പില്‍ വരുത്താന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി നല്‍കി. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിന്റെ വാദം പരിഗണിച്ചില്ല. ഈ അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞുമാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. ആദ്യം നിയമനം നടത്തിയത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്.തന്ത്രിമാരുടെ നിസഹകരണത്തെ തുടര്‍ന്നായിരുന്നു ആദ്യം നിയമനം നേടിയ ബിഎ ബാലു രാജിവെച്ചത്. തുടര്‍ന്നാണ് റാങ്ക് ലിസ്റ്റിലെ അടുത്ത റാങ്കുകാരനായ അനുരാഗിന് നിയമന ശുപാര്‍ശ നല്‍കിയത്. തുടര്‍ന്നാണ് ചേര്‍ത്തല സ്വദേശി കെഎസ് അനുരാഗിന് കഴകക്കാരനായി നിയമനം നല്‍കിയത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേനയാണ് നിയമനം. നിയമനം അംഗീകരിക്കില്ലെന്നായിരുന്നു തെക്കേവാര്യം കുടുംബത്തിന്റെ വാദം. അതേ സമയം അനുരാഗിന്റെ നിയമനം നിയമപരം എന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്.കുടുംബത്തിന് പാരമ്പര്യ അവകാശമായി വര്‍ഷത്തില്‍ രണ്ട് മാസത്തെ കഴകം അനുവദിച്ചിട്ടുണ്ടെന്ന് ദേവസ്വം. ശേഷിക്കുന്ന 10 മാസത്തേക്കാണ് നിയമനം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. നിയമനം ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കും എന്നാണ് കെഎസ് അനുരാഗ് നേരത്തെ വ്യക്തമാക്കിയത്.



