News
കഴക്കൂട്ടത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; കോട്ടയത്തും എംഡിഎംഎ വേട്ട

കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്തിരുവനന്തപുരം/കോട്ടയം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. നെയ്യാർ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.