‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും കേരളത്തിലെ സ്ത്രീകൾക്ക് ഒരു രക്ഷകർത്താവായി മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടെന്നും സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്. കാട്ടക്കടയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൻ്റെ ഭാവിയെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്.കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം. കേരളത്തിനൊരു രക്ഷകർത്താവുണ്ട്. അത് പിണറായി വിജയനാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാറാണിവിടെ. വികസനം എന്നത് ഭവനരഹിതർക്ക് കൂരയുണ്ടാകുകയെന്നതാണ്. സ്ത്രീകൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്നത് കേരളത്തിലാണ്. കുടുംബശ്രീ രാജ്യത്തിന് മാതൃകയെന്നും അവർ വ്യക്തമാക്കി.കേരളം കഴിഞ്ഞ പത്ത് വർഷമായി വർഗീയകലാപമില്ലാത്ത നാട്. നുണകളുമായി ചിലർ വരുന്നു. നുണഫാക്ടറികൾ പലയിടത്തുമുണ്ട്.



