News
കാഞ്ഞാർ- വാഗമൺ റോഡിൽ പുള്ളിക്കാനത്തിന് സമീപം കാറിന് തീപിടിച്ചു

കാഞ്ഞാർ- വാഗമൺ റോഡിൽ പുള്ളിക്കാനത്തിന് സമീപം റെനോൾട്ട് ഡസ്റ്റർ കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന അരിക്കുഴ സ്വദേശികളായ 4 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 10.40 നാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു.