News
കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു; ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

നേര്യമംഗലം: കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടുണ്ടായ അപകടത്തില്‍ ഇരുചക്ര വാഹന യാത്രക്കാരി മരിച്ചു.നേര്യമംഗലം ചെമ്ബൻകുഴിയില്‍ ആണ് സംഭവം.ഇതുവഴി ബൈക്കില്‍ വരികയായിരുന്ന യുവതിയാണ് അപകടത്തില്‍ മരിച്ചത്.യുവാവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആന പിഴുത് റോഡിലേക്കിട്ട മരം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് വീഴുകയായിരുന്നു. യുവാവിന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.