dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാട്ടുപന്നി റോഡിന് കുറുകെ ചാടി; നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: വടക്കാഞ്ചേരിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആറ്റൂര്‍ ഭഗവതിക്കുണ്ടില്‍ സാരജ്(25) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ വാഴക്കോട് സംസ്ഥാന പാതയിലായിരുന്നു അപകടം. പട്ടാമ്പിയില്‍ താമസിക്കുന്ന സുഹൃത്തിനെ തിരികെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ കാട്ടുപന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിന് സമീപത്തെ മരക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button