News
കേരള സ്കൂൾ ഒളിമ്പിക്സ്; കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

സ്കൂൾ ഒളിമ്പിക്സിന് കലോത്സവ മാതൃകയിൽ ഇത്തവണ മുതൽ സ്വർണ്ണക്കപ്പ് നൽകും. മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് മുന്നിലെത്തുന്ന ജില്ലയ്ക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞുകഴിഞ്ഞവർഷം മുതലാണ് സംസ്ഥാന സ്കൂൾ കായികമേള, സ്കൂൾ ഒളിമ്പിക്സ് എന്ന രീതിയിൽ മാറ്റിയത്. ഇത്തവണ തിരുവനന്തപുരത്താണ് സ്കൂൾ ഒളിമ്പിക്സ്. ഇതിന് മുന്നോടിയായി ചേർന്ന സംഘാടകസമിതി യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.സ്വർണക്കപ്പിൻ്റെ മാതൃക, അളവ് തുടങ്ങിയവ പിന്നീട് തീരുമാനിക്കുംഅതിനിടെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും ഈ ഓണത്തിന് 4 കിലോഗ്രാം അരി നൽകാനും തീരുമാനിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക.