dummy_ads1-01
dummy_ads1-01
previous arrow
next arrow
News

“കാന്താര ചാപ്റ്റർ 1”ന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന “കാന്താര ചാപ്റ്റർ 1”ന്റെ ട്രെയിലർ പുറത്ത്. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്‌, അദ്ദേഹം പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. ചിത്രത്തിന്റേതായി ഇന്ന് പുറത്തിറങ്ങിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു. കാന്താര ചാപ്റ്റർ 1 ട്രെയിലർ ഒരു ക്ലാസിക് നന്മ-തിന്മ സംഘർഷത്തിൻറെ സൂചനയാണ് നൽകുന്നത്ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു പ്രഗൽഭ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നു. അർവിന്ദ് കശ്യപ്-ൻറെ ക്യാമറ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാതാന്, ഒപ്പം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് വിനേഷ് ബംഗ്ലാനും.ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്റ്റർ 1- ൻറെ കേരളത്തിലെ വിതരണാവകാശം മലയാളികളുടെ പ്രിയ നടനും, സൂപ്പർസ്റ്റാറുമായ പൃഥ്വിരാജിൻറെ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.2022-ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി, ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് കാന്താര chapter 1 എത്തുന്നത്. ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ് ആകുകയും ഒട്ടനവധി ഓൺലൈൻ, ഓഫ്‌ലൈൻ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു, കൂടാതെ ഹോംബലെ ഫിലിംസ് പുറത്ത് വിട്ട ഷൂട്ടിംഗ് രംഗങ്ങൾ യൂട്യൂബിൽ മാത്രം 7.1 M ആളുകളാണ് കണ്ടത്. ഇവയെല്ലാം തന്നെ കാന്താര chapter 1-ലുള്ള ആരാധകരുടെ കടുത്ത പ്രതീക്ഷയെ സൂചിപ്പിക്കുന്നു.നീണ്ട മൂന്ന് വർഷം എടുത്ത്, വൻ സാങ്കേതിക തയ്യാറെടുപ്പുകളോടെ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൻറെ ട്രെയിലർ പ്രദർശനത്തിനെത്തുമ്പോൾ, അതിൽ നിന്നും ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും അറിയാൻ പ്രേക്ഷകർ തികഞ്ഞ ആവേശത്തിലാണ്. IMAX സ്ക്രീനുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന കാന്താര: ചാപ്റ്റർ 1 വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തലസംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും അവർക്ക് സമ്മാനിക്കുക. റിഷഭ് ഷെട്ടിയുടെ സംവിധാനവും, ഹൊംബാലെ ഫിലിംസ് എന്ന വമ്പൻ നിർമ്മാണകമ്പനിയും ഒരുമിക്കുമ്പോൾ, ഇത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ IMAX അനുഭവങ്ങളിലൊന്നാകുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് തീയറ്ററുകളിലെത്തും. ലോക സിനിമയുടെ തന്നെ അഭിമാന ചിത്രങ്ങളിൽ ഒന്നായ കാന്താരയുടെ ഈ രണ്ടാം പതിപ്പ് ഏകദേശം 125 കോടി ബഡ്ജറ്റിലാണ് നിർമിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button