News
ഇടുക്കിയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ലയില്‍ 24/05/2025 തിയതി മുതല്‍ 27/05/2025 തീയതി വരെയുള്ള ദിവസങ്ങളില്‍ ഓറഞ്ച് അലർട്ടും റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കുള്ള സാധ്യതയുള്ളത് കൊണ്ട് പ്രകൃതിയുടെയും ജന്തുജീവജാലങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇടുക്കി ജില്ലയിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കൊഴികെയുള്ള എല്ലാവിധ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും 24/05/2025 തിയതി മുതല്‍ 27/05/2025 തീയതി വരെ പൂർണ്ണമായി നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.