dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേട്; എൻ കെ അബ്ദുറഹിമാനെ കോൺഗ്രസ് പുറത്താക്കി

കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്ക് ക്രമക്കേടിൽ ബാങ്ക് ചെയർമാനും കെ പി സി സി അംഗവുമായ എൻ.കെ അബ്ദുറഹിമാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനകൾ നടത്തിയെന്ന കണ്ടെത്തലിലാണ് നടപടി.ബാങ്കിൻ്റെ ഭരണം അട്ടിമറിക്കാൻ CPIM വുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നും കണ്ടെത്തലുണ്ട്. ഡി സി സി അധ്യക്ഷൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കെ പി സി സി അധ്യക്ഷൻ്റേതാണ് നടപടി.ബാങ്ക് സെക്രട്ടറിയോ ജീവനക്കാരോ ഡയറക്ടർമാരോ അറിയാതെ 800 ലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തു എന്നാണ് ഇയാൾക്കെതിരെ ഉയർന്ന പ്രധാന ആരോപണം. ജീവനക്കാരുടെ ലോഗിൻ ഐഡി ഉപയോഗിച്ചാണ് മെമ്പർഷിപ്പ് ചേർത്തത്. പ്രതിഷേധത്തെ തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.എൻ കെ അബ്ദുറഹിമാൻ രണ്ടുതവണ നടപടി നേരിട്ട ആളാണ്.അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനെതിരെ ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. യു ഡി എഫ് ഭരിക്കുന്ന ബാങ്ക് ആണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button