കാര്യങ്ങൾ വളച്ചൊടിക്കരുത്’; സർഫറാസിനെ തഴഞ്ഞതിലെ ഷമയുടെ പ്രസ്താവന ചോദ്യം ചെയ്ത് ഇർഫാൻ പത്താൻ

സര്‍ഫറാസ് ഖാനെ തഴഞ്ഞത് അദ്ധേഹത്തിന്റെ പേര് മൂലമാണെന്ന കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയിരുന്നു ഇര്ഫാന് പത്താന്.
ഇന്ത്യൻ യുവതാരം സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാത്തതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യൻ താരം ഇര്ഫാൻ പത്താന്. സര്‍ഫറാസ് ഖാനെ തഴഞ്ഞത് അദ്ധേഹത്തിന്റെ പേര് മൂലമാണെന്ന കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയിരുന്നു ഇര്ഫാന് പത്താന്
സര്‍ഫറാസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കും പരിശീലകനും കൃത്യമായ പദ്ധതിയുണ്ടാകുമെന്നും അരാധകരുടെ കണ്ണില്‍ ചിലപ്പോഴത് തെറ്റായി തോന്നാമെന്നും ഇര്ഫാന് പത്താന് എക്സ് പോസ്റ്റില്‍ പറഞ്ഞു. പക്ഷെ അതുകൊണ്ട് മാത്രം കാര്യങ്ങളെ വളച്ചൊടിക്കരുതെന്നും അനാവശ്യ ആരോപണങ്ങളുമായി രംഗത്തുവരരുതെന്നും പത്താന് വ്യക്തമാക്കി.
സര്‍ഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതെ സെലക്ടര്‍മാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസവും ബിജെപിയും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു.സര്‍ഫറാസ് അടുത്തിടെ 17 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റായി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങി. ഇന്നലെയാണ് ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത്യ എ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയാണ് നടക്കുന്നത്.



