dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാറ്റില്‍ ഒടിഞ്ഞ മരം വെട്ടിമാറ്റുന്നതിനിടെ ശരീരത്തില്‍ വീണ് ഗൃഹനാഥൻ മരിച്ചു…

: കാറ്റിലും മഴയിലും ഒടിഞ്ഞുതൂങ്ങിയ റബ്ബർമരം വെട്ടിമാറ്റാൻ പോയ ഗൃഹനാഥൻ മരം ദേഹത്തുവീണ് മരിച്ചു. പട്ടാഴി മൈലാടുംപാറ ടർക്കി ജങ്ഷൻ പാലമൂട്ടില്‍വീട്ടില്‍ ബൈജു വർഗീസാണ് (സാബു-55) സ്വന്തം പുരയിടത്തില്‍ മരിച്ചത്.സംഭവസമയം മറ്റാരും ഒപ്പമില്ലായിരുന്നു. മരം വെട്ടിമാറ്റാൻ വെട്ടുകത്തിയുമായി വീട്ടില്‍നിന്നു പോയ ബൈജു മടങ്ങിയെത്താത്തതിനെത്തുടർന്ന് തിരക്കിച്ചെന്ന സഹോദരനാണ് ഒടിഞ്ഞമരത്തിന്റെ ഭാഗം ശരീരത്തില്‍ പതിച്ച്‌ വീണുകിടക്കുന്നനിലയില്‍ കണ്ടത്. പട്ടാഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.രണ്ടുദിവസംമുൻപുണ്ടായ കാറ്റിലും മഴയിലും തോട്ടത്തിലെ വലിയ റബർമരത്തിന്റെ പകുതിക്കു മുകളിലുള്ള ഭാഗം ഒടിഞ്ഞ് മറ്റുമരങ്ങളില്‍ തങ്ങി നില്‍ക്കുകയായിരുന്നു.തിങ്കളാഴ്ച പകല്‍ 11 മണിയോടെ മരം വെട്ടിമാറ്റാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് തോട്ടത്തിലേക്ക് പോകുകയായിരുന്നു. മൂന്നുമണിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെയാണ് ജ്യേഷ്ടൻ ജിജി വർഗീസ് തിരക്കിച്ചെന്നത്. പട്ടാഴിയിലെ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രവാസിയായിരുന്ന ബിജു കുറച്ചുനാള്‍മുൻപാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഭാര്യ: പ്രിയ. മക്കള്‍: അലൻ, അലീന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button