കാല്‍വരി മൗണ്ട് ടൂറിസം സെന്ററിന്റെ പൂര്‍ത്തീകരണം നീണ്ടുപോകുന്നതായി പരാതി

: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാല്‍വരി മൗണ്ടില്‍ പണികഴിപ്പിച്ച ടൂറിസം സെന്ററിന്റെ പൂര്‍ത്തീകരണം അനിശ്‌ചിതമായ നീണ്ടു പോകുന്നതായി പരാതി.
2015 -ല്‍ ആരംഭിച്ച പദ്ധതി പത്തു വര്‍ഷം പിന്നിടുമ്ബോഴും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമൂലം ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് നഷ്‌ടമാകുന്നത്.പ്രദേശവാസിയായ ഒരാള്‍ സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് സ്‌ഥലത്താണ് ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയോളം മുടക്കി കെട്ടിടം നിര്‍മിച്ചത്. 12 മുറികളാണ് ടൂറിസം സെന്ററിലുള്ളത്. 2018 ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനവും പിന്നീട് നടത്തിയിരുന്നു.പാര്‍ക്കിങ് സൗകര്യം ഉള്‍പ്പെടെ ചില അടിസ്‌ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കാമാക്ഷി ഗ്രാമ പഞ്ചായത്ത് എന്‍.ഒ.സി. നല്‍കുന്നതിന് നിയമ തടസങ്ങള്‍ ഉന്നയിച്ചതാണ് നിലവിലെ തടസം.പ്രധാന നിര്‍മാണ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശമാണ് കാല്‍വരി മൗണ്ട്.സമീപപ്രദേശങ്ങളില്‍ സ്വകാര്യ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും എല്ലാം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ടൂറിസം സെന്റര്‍ ഇപ്പോഴും പൂര്‍ത്തിയാകാതെ കാടുകയറി നശിക്കുകയാണ്.