dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഗുരുദേവക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കമ്പംമെട്ട് ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്ക് ശേഷം നടന്ന സമ്മേളനത്തില്‍ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നാടിന് സമർപ്പിച്ചു.സ്വാമി ഗുരുപ്രകാശം അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ആശംസകള്‍ നേർന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലില്‍, യൂണിയൻ കൗണ്‍സിലർമാരായ മനോജ് ആപ്പന്താനം, സുനില്‍ പടിയറ, സമീപ ശാഖകളായ കൂട്ടാർ, കുഴിത്തൊളു, പോത്തിൻകണ്ടം, കൊച്ചറ എന്നിവിടങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. സുരേഷ് ശ്രീധരൻ തന്ത്രി മുഖ്യകാർമികത്വം വഹിച്ചു.സുബീഷ് ശാന്തി, പ്രതീഷ് ശാന്തി, അനുരുദ്ധ് ശാന്തി എന്നിവർ വൈദിക കർമ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശാഖാ സെക്രട്ടറി പി.എം. റെജി സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഗോപിനാഥൻ തണ്ടാശേരിയില്‍, വൈസ് പ്രസിഡന്റ് ബിജു വരിക്കതറപ്പേല്‍, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരി സംഘം, കുടുംബയോഗം ഭാരവാഹികള്‍ എന്നിവർ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് മഹാ പ്രസാദമൂട്ട്, വൈകിട്ട് കുടുംബയോഗം, ബാലജനയോഗം കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നൃത്ത സന്ധ്യ, കരോക്കെ ഗാനമേള എന്നിവ നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button