dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മോണ്‍. ജോസ് നരിതൂക്കില്‍ ഇടുക്കി രൂപത വികാരി ജനറാള്‍

കരിമ്പൻ: ഇടുക്കി രൂപതയുടെ വികാരി ജനറാളായി മോണ്‍. ജോസ് നരിതൂക്കില്‍ നിയമിതനായി. ഇന്നലെ വൈകുന്നേരം രൂപത കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചുമതല ഏറ്റെടുത്തു.കഴിഞ്ഞ ഒമ്ബതുവർഷമായി മുരിക്കാശേരി സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരിയായിരുന്നു.1962ല്‍ പനംകൂട്ടി നരിതൂക്കില്‍ മാത്യു- അന്നമ്മ ദമ്ബതികളുടെ മകനായി അദ്ദേഹം ജനിച്ചു. ചെമ്ബകപ്പാറ, തൊടുപുഴ, കരിമണ്ണൂർ, വാഴത്തോപ്പ്, നെല്ലിമറ്റം ഇടവകകളില്‍ സഹവികാരിയായും മാതിരപ്പള്ളി, കീരിത്തോട്, ഇടുക്കി, കൂമ്ബൻപാറ, ചുരളി ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.1962ല്‍ പനംകൂട്ടി നരിതൂക്കില്‍ മാത്യു- അന്നമ്മ ദമ്ബതികളുടെ മകനായി അദ്ദേഹം ജനിച്ചു. ചെമ്ബകപ്പാറ, തൊടുപുഴ, കരിമണ്ണൂർ, വാഴത്തോപ്പ്, നെല്ലിമറ്റം ഇടവകകളില്‍ സഹവികാരിയായും മാതിരപ്പള്ളി, കീരിത്തോട്, ഇടുക്കി, കൂമ്ബൻപാറ, ചുരളി ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.ഇവാഞ്ചലൈസേഷൻ 2000 ഹൈറേഞ്ച് മേഖല ഡയറക്ടർ, പ്രയർ ഗ്രൂപ്പ് കോതമംഗലം, ഇടുക്കി രൂപതകളുടെ ഡയറക്ടർ, കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി, കെഎസ്ടി ചെയർമാൻ എന്നീ മേഖലകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മോണ്‍. ജോസ് പ്ലാച്ചിക്കല്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് മോണ്‍. ജോസ് നരിതൂക്കിലിന്‍റെ നിയമനം. രാജകുമാരി ദൈവമാതാ തീർഥാടന പള്ളി വികാരികൂടിയായാണ് നിയമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button