dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കാൽ വഴുതി വീണു; തിരുവനന്തപുരത്ത് മുൻ എസ്‌പി ഓടയിൽ മരിച്ചനിലയിൽ

തിരുവനന്തപുരം മലയൻകീഴ് തച്ചോട്ടുകാവിൽ മുൻ എസ്‌പിയെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. തച്ചോട്ടുകാവിലെ പ്രണവം വീട്ടിൽ ഒരു വർഷമായി വാടകയ്ക്കു താമസിച്ചിരുന്ന എസ്.വിദ്യാധരനാണ് (70) മരിച്ചത്.ഓടയുടെ അടുത്തായുള്ള ചെടിക്കടയിലെ ജീവനക്കാരനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മകൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി വിദ്യാധരൻ തച്ചോട്ടുകാവ് ജംക്‌ഷനിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കാൽ വഴുതി ഓടയിൽ വീണതാണെന്നാണു സംശയം.സംഭവത്തിൽ പൊലീസ് തുടർനടപടി സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button