dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കിളിയാര്‍കണ്ടം ക്ഷേത്രത്തില്‍ തിരുവാഭരണ ഘോഷയാത്ര നടന്നു

ചെറുതോണി: കിളിയാർകണ്ടം ധർമ്മ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തിരുവാഭരണം വഹിച്ചു കൊണ്ടുള്ള താലപ്പൊലി ഘോഷയാത്ര നടന്നു.പ്രകാശ് ഗുരുദേവ മന്ദിര സന്നിധിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. വിവിധയിനം വാദ്യമേളങ്ങളും കാവടി, അമ്മൻകുടം എന്നിവയും ഘോഷയാത്രയ്ക്ക് അകമ്ബടി സേവിച്ചു. മഹാപ്രസാദമൂട്ടിന് ശേഷം ആറാട്ടും ആറാട്ട് ഘോഷയാത്രയും നടത്തി. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികള്‍ മുഖ്യകാർമ്മികത്വം വഹിച്ചുസുമിത് തന്ത്രി, സോജു ശാന്തി, പ്രദീഷ് ശാന്തി, ശ്രീഹരി ശാന്തി, യദുകൃഷ്ണ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ആറാട്ട് സദ്യയ്ക്ക് ശേഷം വടക്ക് പുറത്ത് ഗുരുതിയോടുകൂടി ക്ഷേത്ര ചടങ്ങുകള്‍ സമാപിച്ചു. തുടർന്ന് ദുർഗ്ഗ വിശ്വനാഥ്, വിഷ്ണു വർദ്ധൻ എന്നിവർ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. ഉത്സവ പരിപാടികള്‍ക്ക് യൂണിയൻ കൗണ്‍സിലർ കെ.എസ്. ജിസ്, ശാഖാ പ്രസിഡന്റ് സജീവൻ ചെരുവില്‍, സെക്രട്ടറി ബൈജു കാരുരത്തില്‍, വൈസ് പ്രസിഡന്റ് രവി കൂറുമുള്ളില്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവർ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button