കിസാൻ സർവീസ് സൊസൈറ്റിയുടെ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി വണ്ടൻമേട് എം ഇ എസ് സ്കൂൾ വിദ്യാർത്ഥികൾവണ്ടൻമേട്

കിസാൻ സർവീസ് സൊസൈറ്റിയുടെ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി വണ്ടൻമേട് എം ഇ എസ് സ്കൂൾ വിദ്യാർത്ഥികൾവണ്ടൻമേട് : ആമയാർ എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളും, കിസാൻ സർവ്വീസ് സോസൈറ്റി യുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി പഴയ കതിർ പുതിയ കൈകളിൽ – ഞാറുനട്ട് നെൻമണി കോയ്യാം എന്ന പേരിൽ നട്ട ഞാറിൻ്റെ വിളവെടുപ്പ് അണ് കൊയ്ത്തു ഉൽസവമാക്കി സ്കൂൾ വിദ്യാർത്ഥികൾ നടത്തിയത്.വിദ്യാർത്ഥികളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിനും, അന്യം നിന്ന് പോകുന്ന കാർഷിക സംസ്കൃതിയെ തിരിച്ചറിയുന്നതിനും നെൽകൃഷിയെ കുറിച്ച് പഠിക്കുന്നതിനുമായിട്ടാണ് സ്കൂൾ വിദ്യർത്ഥികളും, അദ്ധ്യപകരും കിസാൻ സർവീസ് സൊസൈറ്റിയും ചേർന്ന് കൊയ്ത്ത് മഹോൽത്സവം സംഘടിപ്പിച്ചത്. കുട്ടനാട് നിന്നും എത്തിച്ച ഭദ്ര ഇനത്തിൽപ്പെട്ട നെൽ ആണ് കൊയ്തത് കൊയ്ത് പാട്ടിൻ്റെ ഈരടികളോടെ കുട്ടികൾ വലിയ ആവേശത്തോടുകൂടിയാണ് പങ്കാളികളായത് .കിസാൻ സർവീസ് സൊസൈറ്റി പ്രസിഡൻറ് മോൻസി ബേബിയുടെ അധ്യക്ഷതയിൽ എം ഇ എസ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മായ വസുന്ധര ദേവി , കേരള ഗ്രാമിൺ ബാങ്ക് ഫീൽഡ് ഒഫിസർ യദൂ ബിയും ചേർന്ന് കൊയ്ത്തു മഹോത്സവം ഉദ്ഘാടനം ചെയ്തു. SEED കോർഡിനേറ്റർ സൈനബ ബീവി, അധ്യാപകരായ അഷറഫ് കെ എച്ച്, രജിത രാജൻ, രമ്യാ എം സ് പാടശേഖരസമിതി പ്രസിഡണ്ട് ജോസ് ഇരട്ടമുണ്ടക്കൽ,സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തൂ. സൊസൈറ്റി നടത്തുന്ന വിഷ രഹിത പച്ചക്കറി ഫാം , വിഷ രഹിത മത്സ്യ ഫാം സന്ദർശിച്ചത് വിദ്യാർഥികൾക്ക് പുതിയ അനുഭവമായി മാറി.കൊയ്ത് മഹോത്സവത്തിന് കിസാൻ സർവ്വീസ് സോസൈറ്റി ഭാരവാഹികളായ മോൻസി മഠത്തിൽ,എ റ്റി ജോസഫ്, ബിജു ജേക്കബ്, റോയി ജോർജ്, പി ജെ തോമസ് കുട്ടി, ഷിബു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.