dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തെ വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് എന്‍സിഎസ്ടി റിപ്പോര്‍ട്ട്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ദില്ലിയില്‍ ഹാജരാകാന്‍ എന്‍സിഎസ്ടി നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ 22ന് ഹാജരാകണം.വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചത്. വിവാഹ സമയത്ത് പ്രായം 16 വയസ് മാത്രമായിരുന്നു. വിവാഹ നടത്തിപ്പില്‍ സിപിഐഎം-പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുണ്ടോ എന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.കഴിഞ്ഞ മാസമാണ് പെൺകുട്ടിയും ഫര്‍മാന്‍ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി കണ്ണന്‍ പോറ്റിയാണ് കാര്‍മികത്വം വഹിച്ചത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നുമായിരുന്നു ഇരുവരും വിവാഹ ശേഷം പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button