dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ ‘സേതു’ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്പ്രേമവും ആക്ഷനും ഇടിയും വെടിയും പുകയും എല്ലാം ഉൾപ്പെടുന്ന ഒരു ‘ഫുൾ പാക്ക്ഡ്’ ചിത്രമായിരിക്കും ഇതെന്നാണ് മാസ് ഓഡിയൻസിനെ ആകർഷിക്കുന്ന രീതിയിലുള്ള ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ പേരുപോലെ തന്നെ ട്രെയിലറിലും ദുരൂഹത നിലനിർത്തുന്നുണ്ട്; കൂടാതെ വിപ്ലവകാരികളെക്കുറിച്ചുള്ള സേതുവിന്റെ സംഭാഷണവും മിലിട്ടറി രംഗങ്ങളും ട്രെയിലറിന്റെ മാറ്റുകൂട്ടുന്നു. റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്. ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ. ക്യാമറ: അർജുൻ സേതു. എഡിറ്റർ: മനോജ് കണ്ണോത്ത്. സംഗീതം: ഡോൺ വിൻസന്റ്. ആർട്ട്: ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ്: വിപിൻ നായർ. മേക്കപ്പ്: റോണെക്സ് സേവ്യർ. കോസ്റ്റ്യൂം: മെൽവി ജെ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ. സ്റ്റണ്ട്സ്: വിക്കി നന്ദഗോപാൽ. ഡി.ഐ.: സപ്ത വിഷൻ. കളറിസ്റ്റ്: ജോയ്നർ തോമസ്. കാസ്റ്റിങ് ഡയറക്ടർമാർ: തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി: ഡാൻസിങ് നിൻജ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ. അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button