News
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്പശാല നടത്തി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്പശാല നടത്തി. ഇടുക്കി പ്രസ് ക്ലബില്‍ നടന്ന ശില്പശാല നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ.ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ആയിരക്കണക്കിനു വീട്ടമമ്മാര്‍ക്ക് ആശ്രയവും തൊഴിലവസരവും വരുമാനവും സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.