dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

കെഎസ്‌ആര്‍ടിസിയുടെ 178 ബസുകള്‍ കട്ടപ്പുറത്ത്

കെഎസ്‌ആർടിസിയുടെ 178 ബസുകള്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സിഎഫ് ) ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത്.

15 വർഷം പൂർത്തിയാക്കാത്ത ബസുകളാണ് വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് മുന്നില്‍ ഹാജരാക്കാതെ ഡോക്കില്‍ കയറ്റിയിട്ടിരിക്കുന്നത്.15 വർഷം കാലാവധി കഴിഞ്ഞ 1261 ബസുകള്‍ പരിവാഹനില്‍ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളില്‍ സർവീസ് നടത്തുന്നുണ്ട്.കാലപ്പഴക്കംകൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ബസുകള്‍ക്കുണ്ട്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ബസുകള്‍ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളില്‍ മാന്വല്‍ ആയാണ് ഇവയുടെ രജിസ്ട്രേഷൻ സൂക്ഷിക്കുന്നത്.പരിവാഹനില്‍ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതു കൊണ്ട് ഇൻഷ്വർ ചെയ്യാനും കഴിയില്ല.കാലാവധി കഴിഞ്ഞ ബസുകള്‍ നിരത്തിലോടിക്കുമ്ബോഴാണ് കാലാവധി ഉള്ള ബസുകള്‍ സിഎഫ് ടെസ്റ്റ് നടത്താതെ കട്ടപ്പുറത്തിരിക്കുന്നത്. സിഎഫ് ടെസ്റ്റ് 15 ബസുകള്‍ കട്ടപ്പുറത്ത് കയറ്റിയ തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയാണ് ഇതില്‍ മുന്നില്‍. 10 ബസുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തും എട്ട് ബസുകള്‍ സിഎഫ് ടെസ്റ്റ് നടത്താത്ത പാറശാല മൂന്നാം സ്ഥാനത്തുമാണ്.നിലവിലെ കണക്കനുസരിച്ച്‌ കെഎസ്‌ആർടിസിക്ക് 4500 ഓളം ബസുകളും പ്രതിദിനം 3400 ഓളം സർവീസുകളുമാണുള്ളത്. പ്രതിദിനം ശരാശരി 18.5 ലക്ഷം യാത്രക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button