dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കോണ്‍ഗ്രസ്; കെ സുധാകരനുവേണ്ടി പോസ്റ്ററുകള്‍; ഘടകകക്ഷികളും ആശങ്കയില്‍

കെപിസിസി നേതൃമാറ്റത്തില്‍ തീരുമാനമെടുക്കാനാവാതെ കുഴഞ്ഞ് കോണ്‍ഗ്രസ്. കെ സുധാകരനെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി അനുനയിപ്പിക്കാനുള്ള ആലോചനയും പാര്‍ട്ടിയിലുണ്ട്. ഇതിനിടെ കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തത് ഘടകകക്ഷികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്കെ സുധാകരനെ പിണക്കി മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനുനയത്തിന് മുതിര്‍ന്ന നേതാക്കള്‍ സുധാകരനുമായി നേരിട്ട് സംസാരിക്കും. നേതൃമാറ്റത്തിന്റെ ആവശ്യകത ബോധിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ സംസ്‌കാരം മറന്നുള്ള പ്രതികരണങ്ങള്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് ബെന്നി ബഹനാന്‍ എംപി പറഞ്ഞു.അധ്യക്ഷ ചര്‍ച്ചയില്‍ ഇടപെട്ടെന്ന വാര്‍ത്ത കത്തോലിക്ക സഭ തള്ളി. അധ്യക്ഷന്റെ മതമല്ല, മതേതരത്വമുഖമാണ് മുഖ്യമെന്ന തലക്കെട്ടില്‍ ദീപക ദിനപത്രത്തിന്റെ എഡിറ്റോറിയലിലാണ് സഭ നിലപാട് വ്യക്തമാക്കിയത്. കണ്ണൂരിലും പൂഞ്ഞാറിലും കെ സുധാകരന്‍ തുടരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. നേതൃമാറ്റത്തിലെ പോരില്‍ ആശങ്കയിലാണ് യുഡിഎഫ് ഘടകക്ഷികള്‍. അനശ്ചിതത്വം ഉടന്‍ അവസാനിപ്പക്കണമെന്നും, തര്‍ക്കം ഗുണം ചെയ്യില്ലെന്നും കക്ഷി നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button