dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം. ഇതനുസരിച്ച് 259 ഇടങ്ങളിൽ ഇതിനായി നാളെ മോക് ഡ്രിൽ നടത്തും.
അതിനിടയിൽ ജമ്മുകശ്മീരിലെ ബദ്ഗാമിൽ പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് പിസ്റ്റിലുകളും,15 തിരകളും, ഗ്രനേഡും കണ്ടെടുത്തു.ഭീകരക്രമണ കേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ SHO റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് മാറ്റി.പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു. ജമ്മുകാശ്മീരിൽ പ്രാദേശിക ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button