മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസില്‍ നിന്നുള്ള അംഗം മാര്‍ഷ് പീറ്ററിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 11 വോട്ടും എല്‍ ഡി എഫിന് 8 വോട്ടും ലഭിച്ചു.

കഴിഞ്ഞ 25നാണ് എല്‍ഡിഎഫില്‍നിന്ന് കൂറുമാറി കോണ്‍ഗ്രസിലെത്തി മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ വി ബാലചന്ദ്രനെ തിരഞ്ഞെടുപ്പു കമ്മിഷന്‍ കുറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയത്. ഇതേ തുടര്‍ന്നാണ് ഇന്ന് പഞ്ചായത്തില്‍ വീണ്ടും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ ജയശങ്കർ ബി വരണാധികാരിയായി.തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസു അംഗം മാര്‍ഷ് പീറ്ററിനു 11 വോട്ടും എല്‍ ഡി എഫിന് അംഗം ടി ഗണേശനു 8 വോട്ടും ലഭിച്ചു.കോണ്‍ഗ്രസില്‍ നിന്നുള്ള അംഗം മാര്‍ഷ് പീറ്റർ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് മാര്‍ഷ് പീറ്റര്‍.മുമ്പ് 2021ല്‍ ഒരു വര്‍ഷം മാര്‍ഷ് പീറ്റര്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.നിലവില്‍ കോണ്‍ഗ്രസാണ് മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത്.വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു മാഷ് പീറ്റർക്ക് കോൺഗ്രസ് നേതാക്കൾ സ്വീകരണം നൽകി..