കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായി അഞ്ച് ദിവസം വില കൂടിനിന്നതിന് ശേഷമാണ് ഇന്ന് വിലക്കുറവ് ഉണ്ടായിരിക്കുന്നത്. 520 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 2026ല്‍ എത്തുമ്പോള്‍ തുടര്‍ച്ചയായി വില കുറയം എന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികള്‍. വ്യാപാരികളുടെയും നിക്ഷേപകരുടെയും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണവും വെളളിയും മാറിക്കഴിഞ്ഞു. ഓഹരികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് സ്വര്‍ണവും വെള്ളിയും മുന്നിട്ട് നില്‍ക്കുന്നത്.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവും വെള്ളിയും തന്നെയാണ് താരങ്ങള്‍. വില കുറയുമെന്ന് ആഗ്രഹിക്കാമെന്നല്ലാതെ ഉടനെ ഒരു വിലക്കുറവ് ഉണ്ടാകുമോ എന്നത് സംശയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഇന്നത്തെ സ്വര്‍ണവില520 രൂപ കുറഞ്ഞതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 103,920 രൂപയായി മാറി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 12990 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 86,200 രൂപയാണ് ഇന്നത്തെ വില. ഗ്രാം വില – 10775 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ട്.



