dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ഛാത്തലത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണവില സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് കാണുന്ന കാഴ്ച വില കുറയുന്നതാണ്. 1,25000 ത്തില്‍ എത്തിയ വില ഇന്നലെയും ഇന്നുമായി കുത്തനെ കുറഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 1000 ത്തിലധികം രൂപയാണ് കുറഞ്ഞത്.അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും വില കുറയാന്‍ കാരണം. എങ്കിലും സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെ പോകും എന്ന പ്രതീക്ഷ ഉടന്‍ വേണ്ട എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ സ്വര്‍ണത്തിന്റെ വില ഉടന്‍ കുറയണമെങ്കില്‍ രാജ്യാന്തര തലത്തില്‍ ലാഭമെടുപ്പ് ശക്തമാകണം. അങ്ങനെയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ വില ഒരു ലക്ഷത്തിന് താഴെ പോകില്ല. യുഎസ് ഡോളര്‍ കരുത്ത് നേടിയതാണ് സ്വര്‍ണവില ഇപ്പോള്‍ കുറയാന്‍ കാരണമായിട്ടുള്ളത്.ഇന്നത്തെ സ്വര്‍ണവിലകേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 1,20,640 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില. ഒരു ഗ്രാമിന് 15,080 രൂപയും. 285 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പവന് 2320 രൂപയുടെ കുറവും. ഇന്നലെ 1,22,920 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 99,120 രൂപയാണ് 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 12,390 രൂപയും. ഇന്നലത്തെ ഒടുവിലത്തെ വിലയില്‍നിന്ന് ഗ്രാമിന് 230 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2,950 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,800 രൂപയുമാണ് ഇന്നത്തെ വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button