കേരളത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഓവര്‍ബ്രിഡ്ജ് പണിത് നല്‍കിയാലും ഉപയോഗിക്കില്ല; മന്ത്രി ഗണേഷ് കുമാര്‍

പാലക്കാട്: കാല്‍നടയാത്രക്കാര്‍ക്ക് ഓവര്‍ബ്രിഡ്ജ് പണിതാലും കേരളത്തില്‍ അത് ഉപയോഗിക്കാറില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. പാലക്കാട് നാല് കുട്ടികളുടെ ജീവനെടുത്ത അപകട വളവിന്റെ പ്രശ്നങ്ങള്‍ അറിയാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വാക്കുകള്‍.സമീപത്തെ മറ്റൊരു ക്രോസിംഗിലും അപകടങ്ങള്‍ പതിവാണെന്ന് സ്ഥലത്ത് സമരം നടത്തിയിരുന്ന കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ ധരിപ്പിച്ചിരുന്നു. തല്‍ക്കാലം അവിടെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും ഓവര്‍ ബ്രിഡ്ജ് വേണമെന്ന ആവശ്യം അതിന് പരിഹാരമാകില്ലെന്നും പറഞ്ഞാണ് കേരളത്തില്‍ ഓവര്‍ബ്രിഡ്ജ് പണിതാലും ഉപയോഗിക്കാറില്ലെന്ന് മന്ത്രി പറഞ്ഞത്.ഇവിടെ ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാം അത് ഗംഭീരമായിരിക്കും എന്ന് പറയുന്നത് ഒരു മണ്ടത്തരമാണ് അത് ചെയ്യാന്‍ പാടില്ല. ഓവര്‍ ബ്രിഡ്ജ് വെച്ചാലും കേരളത്തില്‍ അതിലൂടെ ആരും യാത്ര ചെയ്യാറില്ല. സാമഹ്യവിരുദ്ധരുടെ താവളമായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി തുറന്നടിച്ചു.തിരുവനന്തപുരം നഗരത്തില്‍ പോലും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി ഓവര്‍ ബ്രിഡ്ജുകള്‍ മാറുകയാണ്. നഗരങ്ങളില്‍ പോലും ഇതാണ് അവസ്ഥ. പടി കയറി പോകാനുളള ഒരു ടെന്‍ഡന്‍സി നമുക്ക് പൊതുവില്‍ കുറവാണെന്നും അതാണ് ഇതിന് കാരണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.