dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണവില കുതിച്ചുയരുമെന്നാണ് വദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ കാണുന്ന വിലക്കുറവിനെ വിശ്വസിക്കേണ്ടതില്ലെന്നും വിപണി വിദഗ്ധര്‍ പറയുന്നു. പക്ഷേ നിലവില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി സ്വര്‍ണ വിപണിയില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാകുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വില കുറയുകയായിരുന്നു. ഡോളറിന്റെ കരുത്താണ് സ്വര്‍ണവില നിലവില്‍ ഉയരാതിരിക്കാനുള്ള കാരണമായി കണക്കാക്കുന്നത്.ഇന്നത്തെ സ്വര്‍ണവിലകേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,240 രൂപയാണ് വില. ഗ്രാമിന് 14,780 രൂപയും. ഇന്നലെ ഒരു പവന് 1,18,960 രൂപയായിരുന്നു. പവന് 720 രൂപയുടെ വ്യത്യാസമാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12,200 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 97,600 രൂപയും. ഇന്നലെ ഒരു പവന് 98,200 രൂപയായിരുന്നു. എന്നാല്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെയും വെള്ളിവില. മൂന്ന് ദിവസമായി സ്വര്‍ണവില കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ പവന് 1,500 രൂപയില്‍ ഏറെ കുറവുണ്ടായിട്ടുണ്ട്. സ്വര്‍ണവില ഇനി ഉയരുമോ അതോ ഒരു ലക്ഷം രൂപയിലേക്ക് തിതിച്ചെത്തുമോ എന്ന് ഇന്ന് വൈകിട്ടോടെ അറിയാന്‍ സാധിക്കും. യുഎസ് പഴ്‌സനല്‍ കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡിച്ചേഴ്‌സ് പ്രൈസ് ഇന്‍ഡ്ക്‌സ്/പിസിഇ ഇന്ന് വൈകിട്ട് പുറത്തുവരും.അതോടെ സ്വര്‍ണത്തിന്റെ തുടര്‍ന്നുളള ഭാവി അറിയാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 5,114 ഡോളറാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button