dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വർണ വില കുറയുന്നത് തുടർച്ചയായ മൂന്നാം ദിവസം

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമായി തുടർച്ചയായ മൂന്നാം ദിവസവും കേരളത്തിൽ സ്വർണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 63,600 രൂപയിലാണ് വെള്ളിയാഴ്‌ചയിലെ വ്യാപാരം. ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ 7,950 രൂപയിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണ വില 63,000 നിലവാരത്തിലേക്ക് താഴുന്നത്. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 41 രൂപ കുറഞ്ഞ് 6,513 രൂപയും പവന് 328 രൂപ കുറഞ്ഞ് 52,104 രൂപയുമാണ് ഇന്നത്തെ വില.വില ഇടിവോടെ വാങ്ങൽ വിലയിലും കുറവ് വന്നിട്ടുണ്ട്. പത്ത് ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണം വാങ്ങാൻ 72,200 രൂപയോളാമാണ് ഇന്നത്തെ ചെലവ്. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button