കേരളത്തെ നിയന്ത്രിക്കുന്നത് ലഹരി മാഫിയകള്‍: ചാണ്ടി ഉമ്മൻ

കട്ടപ്പന: കേരളത്തെ നിയന്ത്രിക്കുന്നത് ലഹരി മാഫിയകളാണെന്ന് ചാണ്ടി ഉമ്മൻ എം.എല്‍.എ. കോണ്‍ഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സിയുടെ ആഹ്വാനപ്രകാരമാണ് കുടുംബ സംഗമങ്ങള്‍ നടത്തിവരുന്നത്. വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ പിന്നോട്ട് അടിക്കുകയാണ് സംസ്ഥാന സർക്കാർ. കേരളത്തെ നിയന്ത്രിക്കുന്നതിപ്പോള് ലഹരി മാഫിയകളാണ്. ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് പ്രസിഡന്റ് ലിജു മാത്യു അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, ഡി.സി.സി സെക്രട്ടറി സിറിയക് തോമസ്, മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആല്ബിൻ മണ്ണഞ്ചേരിയില്‍, നേതാക്കളായ ജോർജ് ജോസഫ് മാമ്ബ്ര, ഷാജി വേലംപറമ്ബില്‍, ജോയ് മാത്യു എന്നിവർ സംസാരിച്ചു.