News
കേരള സർവകലാശാല രജിസ്ട്രാർക്ക് ശമ്പളം ഇല്ല; അനിൽകുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലായി

കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ശമ്പളം നൽകരുതെന്ന വിസിയുടെ ഉത്തരവ് നടപ്പിലായി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന് ശമ്പളം നൽകേണ്ടതില്ല എന്നാണ് വിസിയുടെ നിലപാട്. രണ്ട് ശമ്പള പട്ടികയിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. കോടതി വിധിക്ക് ശേഷം തുടർനടപടിയെന്ന് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് വിസി നിർദേശം നൽകിയിരുന്നു. സർക്കാർ കാര്യങ്ങൾ ഒത്തുതീർക്കാൻ ശ്രമിക്കുമ്പോഴാണ് വിസി വിട്ടുവീഴ്ച കൂടാതെ ഈ നടപടി സ്വീകരിച്ചത്.നേരത്തെ രജിസ്ട്രാറിന്റെ ഓഫീസ് അടയ്ക്കാനും കാർ ഗാരേജിൽ ഇടാനും വിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയിരുന്നില്ല.