dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്; ഇടുക്കി ജലവൈദ്യുതപദ്ധതിക്ക് 49 വയസ്സ്

ഇടുക്കി ജലവൈദ്യുതപദ്ധതി കമ്മിഷൻ ചെയ്തിട്ട് ഇന്ന് 49 വർഷം പൂർത്തിയായി. 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇടുക്കി ജലവൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്തത്.സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇടുക്കി ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണ്. കട്ടപ്പനമുതല്‍ ഇടുക്കിവരെ 18 കിലോമീറ്റർ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന കല്യാണത്തണ്ട് മലനിരകള്‍ അവസാനിക്കുന്ന കുറത്തിമലയും കുറവൻമലയും തമ്മില്‍ ബന്ധിപ്പിച്ച്‌ പെരിയാറിന്റെ നീരൊഴുക്കുതടഞ്ഞാണ് ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്.839 മീറ്റർ ഉയരമുള്ള കുറവൻമലയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയും യോജിപ്പിച്ച്‌ നിർമിച്ച ഇടുക്കി അണക്കെട്ടിന് 555 അടി ഉയരമുണ്ട്.ഇടുക്കി, ചെറുതോണി, കുളമാവ് എന്നിങ്ങനെ മൂന്ന് അണക്കെട്ടുകള്‍ ഇടുക്കി പദ്ധതിയുടെ ഭാഗമാണ്. 60 ചതുരശ്രകിലോമീറ്റർ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ജലസംഭരണിയാണ് ഇടുക്കി. ഇങ്ങനെ തടഞ്ഞുനിർത്തിയ ജലം ലോഹക്കുഴലുകളിലൂടെ മൂലമറ്റം ഭൂഗർഭ വൈദ്യുതനിലയത്തിലെത്തിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 780 മെഗാവാട്ടാണ് ഇടുക്കി പദ്ധതിയുടെ വൈദ്യുതി ഉത്പാദനശേഷി.ഇപ്പോള്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് ഇടുക്കി അണക്കെട്ടും ഇതിന്റെ ചുറ്റുപാടുകളും.ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസവും ഇടുക്കി അണക്കെട്ട് കാണാൻ സൗകര്യമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍, ഹില്‍വ്യൂ പാർക്ക്, ബോട്ടിങ് തുടങ്ങിയവയാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button