dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എ എ റഹീം എം പി

കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. കേരള പൊലീസ് മൂന്ന് വർഷം മുൻപേ തന്നെ കൊടകര കേസ് കേന്ദ്ര ഏജൻസികളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ യാതൊരു പ്രതികരണവും ഇത് സംബന്ധിച്ച് നടത്തിയില്ല.സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കാതിരിക്കുന്നത് അതീവ ഗുരുതരമാണ്. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയെ തന്നെ ബാധിക്കുന്ന ഹവാല പണമിടപാട് കേസുകളിലൊന്നായ കൊടകര കേസ് പക്ഷപാതരഹിതമായി അന്വേഷിക്കാൻ ഉടൻ നിർദ്ദേശം നൽകണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button