News
കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം; ലേബർ വാർഡിൽ നിന്നടക്കം രോഗികളെ ഒഴിപ്പിച്ചു

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. ഐസിയുവിന് സമീപമാണ് തീപിടുത്തമുണ്ടായത്. ജനറേറ്റർ റൂമിന് അകത്ത് നിന്ന് തീ പുറത്തേക്ക് പടരുകയായിരുന്നു. തീപിടിത്തമുണ്ടായതിന് പിന്നാലെ ലേബര്‍ വാര്‍ഡില്‍ നിന്നും ഐസിയുവിൽ നിന്നുമടക്കം രോഗികളെ ഒഴിപ്പിച്ചു. കോന്നി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.



