News
കോരുത്തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

കോരുത്തോട്: കോരുത്തോട് ടൗണിനോട് ചേർന്ന് ശബരിമല തീർത്ഥാടകർക്കായി നിർമ്മിച്ച വിശ്രമ കേന്ദ്രത്തിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കോരുത്തോട് പള്ളിപ്പടി സ്വദേശി കല്ലൂരാത്ത് വീട്ടിൽ സിബിയെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി മദ്യപിക്കാറുള്ള ആളാണ് ഇയാളെന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷം മദ്യപിച്ച് നിലയിൽ കോരുത്തോട് ടൗണിൽ കണ്ടതായും നാട്ടുകാർ വാർത്തയോട് പറയുന്നു. കോരുത്തോട്ടിൽ ബസ്റ്റാൻഡ് പണിയുവാനായി നിർമ്മിച്ച സ്ഥലത്ത് പിന്നീട് ശബരിമല തീർത്ഥാടന വിശ്രമ കേന്ദ്രം പണിതെങ്കിലും ഇത് തുറന്നു കൊടുക്കാത്തതിനെത്തുടർന്ന് മേഖലയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിരുന്നു.