dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വസ്ത്രം ഊരി, വീഡിയോ എടുത്തു: പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

കോട്ടയം: ക്ലാസിൽവെച്ച് വിദ്യാർത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതി.കോട്ടയം പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചത്. വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൻറെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദ്യാർത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങൾ ഊരി മാറ്റുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാർത്ഥിയെ സഹപാഠികളായ രണ്ടു പേർ ചേർന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button