dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോൺഗ്രസ് പുനഃസംഘടന പട്ടിക കൈമാറി; ഭാരവാഹി പ്രഖ്യാപനം മൂന്ന് ദിവസത്തിനകം

കോൺഗ്രസ് പുന:സംഘടനാ പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. ജനറൽ സെക്രട്ടറി,വൈസ് പ്രസിഡൻറ്, ട്രഷറർ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയത്. നിലവിലുളള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കി വിശദമായ പരിശോധനക്ക് ശേഷം മൂന്ന് ദിവസത്തിനകംപട്ടിക പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ.ഇന്നലെ രാത്രിയോടെയാണ് പുന:സംഘടനാ പട്ടിക സംസ്ഥാന നേതൃത്വം കേരളത്തിൻെറ ചുമതലയുളള AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൈമാറിയത്.9 വൈസ് പ്രസിഡൻറുമാർ, 48 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്നതാണ് പട്ടിക.നിലവിൽ ഉണ്ടായിരുന്ന 23 കെപിസിസി ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നുത്. പ്രവർത്തനം വിലയിരുത്തി AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഒഴിവാക്കലിൽ തീരുമാനം എടുത്തത്.സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നൽകിയിട്ടുളള അത്രയും എണ്ണം ഭാരവാഹികളെ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ അന്തിമ പട്ടിക പുറത്തിറക്കുമ്പോൾ എണ്ണം കൂടാനോ കുറയാനോ ഉളള സാധ്യതയുണ്ട്. കരട് പട്ടികയുമായി AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി , ഹൈക്കമാൻഡിനെ കാണും.അവിടെയാകും അന്തിമ തീരുമാനം.ഇപ്പോൾ കേരളത്തിലുളള സംഘടനാ ചുമതലയുളള AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡൽഹിയിലെത്തിയ ശേഷമാകും ചർച്ച നടക്കുക. രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപനം വരാനാണ് സാധ്യത.കെപിസിസി സെക്രട്ടറി, ഡിസിസി അധ്യക്ഷന്മാർ തലത്തിലുളള പുനസംഘടന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമേ സാധ്യതയുള്ളൂ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button