dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീടിന്‍റെ ചുമരിടിഞ്ഞ് വീണ് അപകടം; വയോധിക മരിച്ചു

.പാലക്കാട്: കനത്ത മഴയില്‍ മണ്ണാർക്കാട് മണലടിയില്‍ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വയോധിക മരിച്ചു. മണലടി ഉന്നതിയിലെ റാവുത്തർ വീട്ടില്‍ പാത്തുമ്മബിവീ(80) ആണ് മരിച്ചത്.രാവിലെ 10:30 ഒടെയാണ് സംഭവം. വീടിൻ്റെ ഒരു ഭാഗം പൊളിച്ചിരുന്നു. ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു. സംഭവ സമയത്ത് മകള്‍ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാത്തുമ്മാബി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് താമസിച്ചിരുന്ന വീട് പൊളിച്ചത്. ഈ വീടു പണി നോക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button