News
കോർട്ടൊഴിഞ്ഞ് ബൊപ്പണ്ണ! ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; 22 വര്‍ഷത്തെ കരിയറിന് വിരാമം

ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 22 വർഷങ്ങൾ നീണ്ട ഇതിഹാസ കരിയറിനാണ് താരം വിരാമം കുറിച്ചത്. രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന്‍ ബൊപ്പണ്ണ തന്റെ 45-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണ പാരീസ് മാസ്റ്റേഴ്‌സ് 1000ലാണ് അവസാനമായി പങ്കെടുത്തത്. ഈ വര്‍ഷം ആദ്യം നടന്ന പോരാട്ടത്തിൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പം പങ്കാളിയായി. ശക്തമായ പോരാട്ടത്തിനൊടുവിൽ 32-ാം റൗണ്ടിൽ ജോൺ പിയേഴ്‌സിനോടും ജെയിംസ് ട്രേസിയോടും 5-7, 6-2, 10-8 എന്ന സ്‌കോറിന് പരാജയപ്പെട്ടു.



