ക്ലാർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ് ജില്ലാ നിർമ്മിതി കേന്ദ്രം ഇടുക്കി ഓഫീസിൽ ക്ലാർക്ക് കം ടൈപ്പിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ക്ലാർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്. ജില്ലാ നിർമ്മിതി കേന്ദ്രം ഇടുക്കി ഓഫീസിൽ ക്ലാർക്ക് കം ടൈപ്പിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.വാക് ഇൻ ഇന്റർവ്യൂവിൻ്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം (ഇടുക്കി ജില്ലക്കാർക്ക് മുൻഗണന). പ്രായപരിധി: 22-45. താത്പര്യമുള്ള ഉദ്യോഗാർഥികൾ സിവി nirmithikendraidukki@gmail.com എന്ന ഇമെയിൽ വഴിയോ പ്രൊജക്റ്റ് എഞ്ചിനിയർ ആൻ്റ് എക്‌സിക്യൂട്ടിവ് സെക്രട്ടറി, ജില്ലാ നിർമിതി കേന്ദ്രം, ഇടുക്കി, പൈനാവ് പി ഒ, കുയിലിമല,പിൻ: 685603 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അയയ്ക്കണം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28 ന്, വൈകുന്നേരം 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 04862 232252,9495932252.



