dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഗണേഷ് കുമാർ എന്നാൽ കിടന്ന് ബഹളം വയ്ക്കുന്ന ഗണേഷ്; അടിമകളോട് പെരുമാറുന്നത് പോലെയാണ് ജീവനക്കാരോട് പെരുമാറി; മന്ത്രി മാപ്പ് പറയണമെന്ന് എം വിൻസെന്റ്

കെഎസ്ആര്‍ടിസി ബസ്സില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധനയെ പരിഹസിച്ച് എം വിന്‍സെന്റ് എംഎല്‍എ. കുപ്പിവെള്ളത്തിന്റെ ബോട്ടിൽ ഡ്രൈവർ സീറ്റിന് അടുത്ത് വച്ചതിനു ഡ്രൈവറെ ഗണേഷ്കുമാർ സ്‌ഥലം മാറ്റി. നടപടി കേരള ഹൈകോടതി റദാക്കി. അധികാര ദുർവിനിയോഗം എന്നാണ് കോടതി പറഞ്ഞത്. ഗണേഷ് കുമാർ തുടർന്ന് കൊണ്ടിരുന്ന ധാർഷ്ട്യം നിറഞ്ഞ നടപടികൾക്കുള്ള തിരിച്ചടിയാണ് നടപടി. മന്ത്രി ഇത്തരത്തിൽ ഉള്ള ഭ്രാന്തമായ നടപടി എന്തിന് എടുത്ത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും എം വിൻസെന്റ് വ്യക്തമാക്കി.MDMA കണ്ടതുകൊണ്ട് വന്ന രീതിയിൽ ആണ് ജീവനക്കാരോട് പെരുമാറിയത്. അടിമകളോട് പെരുമാറുന്നത് പോലെയാണ് ജീവനക്കാരോട് പെരുമാറിയത്. മന്ത്രി മാപ്പ് പറയണം. മന്ത്രിയുടെ മുന്നിലേക്ക് ഇത്രയും വേഗത്തിൽ ബസ് ഒടിച്ച് വരുന്നതിന് കാരണം ഇൻ എഫക്റ്റീവ് ആയ വകുപ്പ് ആണ്. വകുപ്പിന്റെ പരാജയം ആണ് അത്. മന്ത്രിയുടെ നിലവാരം കുറഞ്ഞ നാടകം ആണ് ഇതെല്ലാം. മാധ്യമങ്ങളെ കൂട്ടി വന്ന് ഇങ്ങനെ ഒക്കെ ചെയുന്നത് സിനിമകൾക്കും നാടകത്തിനും എല്ലാം നല്ലതായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഗണേഷ് പരാചയപ്പെട്ടു. മന്ത്രി പറഞ്ഞത് കോൺഗ്രസ്‌ യൂണിയൻ പണം ചിലവാക്കി കോടതിൽ പോയി വിധി വാങ്ങിച്ചു എന്നാണ്. കോടതി വിധി വന്നപ്പോൾ കോൺഗ്രസ്‌ യൂണിയനെ അധിക്ഷേപിക്കുന്നു. കോടതിയെ അധിക്ഷേപിക്കുന്നത് പോലെ തന്നെയാണ് അത്. മന്ത്രിക്ക് സെച്ഛാധിപത്യ രീതിയിൽ എന്തും ചെയ്യാൻ ഉള്ള ഇടം അല്ല ഇത്. മന്ത്രി സ്വീകരിക്കുന്ന ഭ്രാന്തൻ നയങ്ങളെ ന്യായികരിക്കാൻ കഴിയില്ല

കെ ബി ഗണേഷ് കുമാർ എന്നാൽ കിടന്ന് ബഹളം വയ്ക്കുന്ന ഗണേഷ് കുമാർ എന്ന് മാത്രമേ വ്യാഖാനിക്കാൻ കഴിയുള്ളു. മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് മന്ത്രി ശീലം ആക്കി. അദ്ദേഹത്തെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പല ഡിപ്പോകളുടെയും അവസ്‌ഥ ശോചനീയമാണ്. ഇതൊന്നും മന്ത്രി കാണുന്നില്ല. ഒരു പ്ലാസ്റ്റിക് ബോട്ടിൽ കണ്ടതിനു വലിയ കോലാഹലം ഉണ്ടാകുന്നു.പാപ്പനംകോഡ് സെൻട്രൽ വർക്സ് അടക്കം വൃത്തിഹീനമാണ്. മന്ത്രി ഡിപ്പോകൾ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണം. ഒരു അന്വേഷണം പോലും മന്ത്രി നടത്തിയിട്ടില്ല. ഇന്ന് വയനാട് ജില്ലയിൽ ഡിസൽ ഇല്ലാത്തത് മൂലം 5 ഷെഡ്യൂൾ മുടങ്ങി. ജീവനക്കാരുടെ മേലിൽ ആഴ്ചയിൽ ഒരിക്കൽ മെക്കിട്ട് കേറി വാർത്തകളിൽ ഇടം പിടിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നത്പുതിയ ബസുകളുടെ ചക്രങ്ങൾ വരെ ഊരി തെറിക്കുന്നുണ്ട്. വിഡ്ഢികളുടെ സ്വർഗത്തിലാണ് മന്ത്രി കൊട്ടാരം പണിത് ജീവിക്കുന്നത്. ജീവനക്കാരുടെ നെഞ്ചത് കയറുന്ന നടപടി അവസാനിപ്പിക്കണം. യൂണിയനുകളുടെയും ജീവനക്കാരുടെയും മെക്കിട്ട് കേറാൻ ആണ് ഉദ്ദേശം എങ്കിൽ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം വിൻസെന്റ് കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button