News
ഗിൽ തന്നെ ക്യാപ്റ്റൻ! ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞു; രോ-കോ ഈസ് ബാക്ക്

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിൽ നയിക്കുക. ഏകദിനത്തിൽ പരിക്കേറ്റ് ഋഷഭ് പന്ത് ടീമിലില്ല. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് ഇടം ലഭിച്ചത്. ശ്രേയസ് അയ്യർ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാകും.പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം ഏകദിന-ടി 20 ടീമിൽ നിതീഷ് കുമാർ റെഡ്ഡി ഇടം നേടി.



