dummy_ads1-01
dummy_ads1-01
previous arrow
next arrow
News

KSRTCഅപകടം; ടോപ് ഗിയറില്‍ ഇറക്കമിറങ്ങവേ തുടര്‍ച്ചയായി ചവിട്ടിയതിനാല്‍ ബ്രേക്ക് കുറഞ്ഞതാകാമെന്ന് MVD

പീരുമേട് (ഇടുക്കി): നാലുപേരുടെ മരണത്തിനിടയാക്കിയ പുല്ലുപാറ അപകടത്തില്‍പ്പെട്ട കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസിന്റെ ടയറുകള്‍ അഴിച്ച്‌ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി.ടോപ് ഗിയറില്‍ ഇറക്കം ഇറങ്ങി വരുന്നതിനിടെ തുടർച്ചയായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ബ്രേക്ക് കുറയാനുള്ള സാധ്യത പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ബ്രേക്കിന് തകരാർ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അപകടകാരണം കൃത്യമായി മനസ്സിലാക്കാനാണ് ടയറുകള്‍ അഴിച്ച്‌ പരിശോധിച്ചത്. ബ്രേക്ക് തുടർച്ചയായി ഉപയോഗിച്ചതിന്റെ അടയാളങ്ങള്‍ ടയറിന്റെ ഡ്രമ്മില്‍ കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് അടുത്തദിവസം സർക്കാരിന് സമർപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button