News
ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട്, ഞാൻ മാപ്പ് പറയില്ല’; നടിയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് യൂട്യൂബർ

നടിയുടെ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി ഗൗരി കിഷനെ ബോഡിഷെയ്മിങ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി യൂട്യൂബർ ആർ എസ് കാർത്തിക്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട് ആണെന്നും താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറയുന്നു. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും ജോളി ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു.



